Image

പീഡനം: മലയാളിക്ക്‌ ബ്രിട്ടണില്‍ തടവ്‌

Published on 31 May, 2011
പീഡനം: മലയാളിക്ക്‌ ബ്രിട്ടണില്‍ തടവ്‌
ലണ്ടന്‍: യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‌ ബ്രിട്ടണില്‍ തടവ്‌ ശിക്ഷ. കാമുകനുമൊത്ത്‌ മദ്യലഹരിയില്‍ ഉറങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ്‌ ഇന്ത്യക്കാരനായ 23 വയസുകാരനായ പ്രദീപ്‌ ഭാസ്‌കരന്‌ ശിക്ഷ ലഭിച്ചത്‌. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ഉണര്‍ന്നു ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ട പ്രദീപിനെ കുടുക്കിയത്‌ സംഭവ സ്‌ഥലത്തുനിന്ന്‌ ലഭിച്ച ച്യൂയിങ്‌ ഗം ആണ്‌. പ്രദീപ്‌ ചവച്ചു തുപ്പിയ ച്യൂയിങ്‌ ഗമ്മില്‍നിന്ന്‌ ലഭിച്ച ഡിഎന്‍എ പരിശോധിച്ചാണ്‌ ഇയാളെ പോലീസ്‌ കുടുക്കിയത്‌. ഇയാളുടെ വീട്ടില്‍നിന്ന്‌ പെണ്‍കുട്ടിയുടെ രണ്ട്‌ അടിവസ്‌ത്രങ്ങളും കണ്ടെത്തി. വീട്ടില്‍നിന്ന്‌ ഓടിരക്ഷപ്പെടുന്നതിനിടെ ഇയാള്‍ എടുത്തുകൊണ്ടു പോയതാണ്‌ ഇതെന്നാണ്‌ പോലീസ്‌ പറഞ്ഞു. 2010 ഡിസംബര്‍ അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക