Image

പെണ്‍കുട്ടിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ചു

Published on 02 June, 2011
പെണ്‍കുട്ടിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ചു
കുമളി: നാലു വയസ്സുകാരി പെണ്‍കുട്ടിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ആനവിലാസം എസ്‌റ്റേറ്റ്‌ (പത്തരയേക്കര്‍) ലയത്തില്‍ താമസിക്കുന്ന തൊഴിലാളികളായ ശശികുമാര്‍മാലതി ദമ്പതികളുടെ ഏക മകള്‍ ശ്രീജയാണ്‌ മരിച്ചത്‌. മരത്തിന്റെ ചുവട്ടിലെ പൊത്തില്‍ തല തിരുകിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം.മാനഭംഗ ശ്രമത്തിനിടയിലാണോ കൊല്ലപ്പെട്ടതെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.രാവിലെ കുട്ടിയെ വീട്ടിലാക്കിയ ശേഷം മാതാപിതാക്കള്‍ ജോലിക്ക്‌ പോയതായിരുന്നു. ഇവര്‍ താമസിക്കുന്ന ലയത്തില്‍ നിന്ന്‌ 200 മീറ്ററോളം അകലെയാണ്‌ മൃതദേഹം കണ്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ യുവാക്കളെ പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്‌. ഏലത്തോട്ടത്തില്‍ ജാതിപത്രി ശേഖരിക്കുന്ന തൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക