Image

ന്യൂസ്‌ലാഡില്‍ അല്മായ സമ്മേളനത്തിന് തുടക്കമായി മാര്‍ അറയ്ക്കലിന് ഊഷ്മള സ്വീകരണം

ഷൈജു ചാക്കോ Published on 02 June, 2011
ന്യൂസ്‌ലാഡില്‍ അല്മായ സമ്മേളനത്തിന് തുടക്കമായി മാര്‍ അറയ്ക്കലിന് ഊഷ്മള സ്വീകരണം
ഓക് ലാഡ്-സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും ന്യൂസ്‌ലാഡില്‍ തുടക്കമായി. ഇന്നലെ ഓക് ലാന്‍ഡ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസാററ്യനും ഫാ.ജോയി തോട്ടംകരയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ മിഷന്‍ ന്യൂസ്‌ലന്‍ഡിനന്റെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഒിവിധ അല്മായ സംഘടനാ ഇടവക പ്രത്‌നിധികള്‍ സ്വീകരണത്തില് പങ്കുചേര്‍ന്നു.

ഇന്ന് മാര്‍ അറയ്ക്കല്‍ ന്യൂസ്‌ലാന്‍ഡ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ മോസ്റ്റ് റവ. ബിഷപ് പാട്രിക് ഡണുമായി ഔദ്യോഗിക കൂടികാഴ്ച നടത്തും. വൈകുന്നേരം 5.30 ന് ഫാംഗരയില്‍ മാര്‍ അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ഫാംഗര കേന്ദ്രമായുള്ള പ്രഥമ അല്മായ നേതൃസമ്മേളനം ആരംഭിക്കും. ഫാംഗര, ഹാവില്‍ട്ടണ്‍, ഓക്‌ലാന്‍ഡ് എന്നീ മൂന്നു കേന്ദ്രങ്ങളിലാണ് അല്മായ നേതൃസമ്മേളനങ്ങള്‍ നടക്കുന്നത്. ജൂണ്‍ 5 ന് ഓക്‌ലാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് മുന്നോടിയായി പരിശുദ്ധ മാതാവിന്റെ തിരുനാളും സമൂഹബലിയും ഉണ്ടായിരിക്കും. ന്യൂസ്‌ലാന്‍ഡിലെ എല്ലാ സീറോ മലബാര്‍ വൈദികരും വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികളും ഈ ശുശ്രൂഷകളില്‍ പങ്കുചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക