ന്യൂഡല്‍ഹി: ജൂണ്‍ നാലുമുതല്‍ കള്ളപ്പണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്താനിരിക്കുന്ന ഗുരു ബാബാ രാംദേവിനൊപ്പം സമരത്തില്‍ പങ്കു ചേരുമെന്ന് അണ്ണാ ഹസാരെ പ്രസ്താവിച്ചു. ഈ സമരം അഴിമതിക്കെതിരെയാണ്. സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ സാക്ഷാല്‍കരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു തന്നിരുന്നതാണ്' ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചതായി ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും സമരം മുന്നോട്ട് കൊണ്ടുപോവുന്നതിന് യോഗ ഗുരുവുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ശ്രമ പരാജയപ്പെട്ടു.