തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. അഴിമതിരഹിത ഭരണമാണു യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയുണ്ടാകും.മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങളും വെബ്സൈറ്റില്‍ ഉണ്ടാകും. തിരുവനന്തപുരത്തു യുഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടികള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. അവരുടെ സ്വകാര്യത ഉറപ്പു വരുത്തും. ലോക്പാല്‍ ബില്ലിന് അനുസൃതമായി സംസ്ഥാന ലോകായ്കുത ബില്ലില്‍ മാറ്റം വരുത്തുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.