അരിസോണ: അമേരിക്കയിലെ അരിസോണയില്‍ വൃദ്ധന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരാള്‍ക്ക്
ഗുരുതരമായി പരിക്കേറ്റു. നാലു പേരെ വെടിവെച്ച് കൊന്നശേഷം 73 കാരനായ ഇയാളും സ്വയം വെടിവെച്ച്
മരിച്ചു. കാരെ ഹാല്‍ ഡയസ് എന്നയാളാണ് യുമ കൗണ്ടിയില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതിനു
വെടിവയ്‌പ്പു നടത്തിയത്. മുന്‍ ഭാര്യയുമായുള്ള വിവാഹമോചനത്തിന് സഹായിച്ച അഭിഭാഷകന്‍
അടക്കമുള്ളവരെയാണ് കൊലപ്പെടുത്തിയത്. അരിസോണ സംസ്‌ഥാനത്തിന്റെ തലസ്‌ഥാനമായ ഫിയോണിക്‌സിന്
297 കിലോമീറ്റര്‍ അകലെയാണ് വെടിവയ്‌പ്പുണ്ടായ യുമ കൗണ്ടി.