വാഷിംഗ്ടണ്‍: മുംബെ
ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ പിടിയിലായ ലഷ്കര്‍ ഭീകരന് ഡേവിഡ് കോള്മാന്
ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതിനായി ഇന്ത്യക്ക് വിട്ടുകിട്ടിയേക്കും. മുംബൈ
ഭീകരാക്രമണത്തില്‍ തന്റെ പങ്ക് ഹെഡ്ലി സമ്മതിച്ച സാഹചര്യത്തിലാണിത്. കേസില്‍
ഹെഡ്ലിയുടെ വിചാരണ ഷിക്കാഗോ കോടതിയില്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
ഹെഡ്ലിയെ ഇന്ത്യക്ക് വിട്ടുനല്‍കുന്നതിനെപ്പറ്റി യുഎസ് സജീവമായി
പരിഗണിക്കുന്നുണെ്ടന്ന്യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു.