Image

സ്വാശ്രയ നഴ്‌സിംഗ്: ഫീസ് ധാരണയായി

Published on 04 June, 2011
സ്വാശ്രയ നഴ്‌സിംഗ്: ഫീസ് ധാരണയായി
തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളജുകളിലെ പ്രവേശനത്തിന് സീറ്റും ഫീസും സംബന്ധിച്ച് ധാരണയായി. ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശുമായി കോളജ് ഉടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇതനുസരിച്ച് പൊതു റാങ്ക്‌ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്താന്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കും. ഇതില്‍ 40,000 രൂപയാണ് ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ 78,000 രൂപയുംമാണ്. രണ്ട് വിഭാഗത്തിലും സ്‌പെഷല്‍ ഫീസായി 19,500 രൂപ വേറെ നല്‍കണം. 10,000 രൂപ തിരിച്ചുകിട്ടുന്ന നിക്ഷേപവുമുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു ഫീസ് ഘടന. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇക്കൊല്ലവും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്നും അടുത്ത വര്‍ഷം ധാരണ പരിഗണിക്കാമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കത്തോലിക്കാ സഭയുടെ കോളജ് മാനേജ്‌മെന്റ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക