Image

കാലവര്‍ഷം: സംസ്ഥാനത്ത് 11 മരണം

Published on 04 June, 2011
കാലവര്‍ഷം: സംസ്ഥാനത്ത് 11 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിലും അനുബന്ധ അപകടങ്ങളിലും 11 പേര്‍ മരിച്ചു. മലപ്പുറത്ത് ഒരു കുട്ടി ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ലഭിച്ചത്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മഴ ശക്തമായിരുന്നു. 14 സെന്റീമീറ്റര്‍ മഴയാണ് വടക്കന്‍കേരളത്തില്‍ ലഭിച്ചത്. മധ്യകേരളത്തിലും കാര്യമായ മഴ ലഭിച്ചു. തെക്കന്‍ കേരളത്തിന്റെ മലയോരമേഖലയില്‍ മഴ ശക്തമായിരുന്നു. മണിക്കൂറില്‍ 55-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളും ഉണ്ടായി. ഇടുക്കി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യവ്യക്തിയുടെ എസ്‌റ്റേറ്റിലും ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. വിവിധ ക്യാമ്പുകളിലായി 662 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മുവാറ്റുപുഴനിന്ന് 150 പേരെ മാറ്റി പാര്‍പ്പിച്ചു. 94 കുടുംബങ്ങളെ ദുരിതബാധിതരായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും വ്യാപക കൃഷിനാശം സംഭവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക