Image

വിദേശകാര്യമന്ത്രിക്ക്‌ നിവേദനം നല്‍കി

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 04 June, 2011
വിദേശകാര്യമന്ത്രിക്ക്‌ നിവേദനം നല്‍കി
ന്യൂജേഴ്‌സി: വിദേശ ഇന്‍ഡ്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ. എസ്‌. എം. കൃഷ്‌ണക്ക്‌ അമേരിക്കന്‍ മലയാളികളുടെയിടയില്‍ സുപരിചിതനായ സാമൂഹ്യ പ്രവര്‍ത്തകനും കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയുടെ പേട്രനുമായ ശ്രി. ടി. എസ്‌. ചാക്കോ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റിലെ മന്ത്രിയുടെ ചേംബറില്‍ വച്ച്‌ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം നിവേദനം സമര്‍പ്പിച്ചു.

ഇന്‍ഡ്യന്‍ കൗണ്‍സിലേറ്റുകളില്‍ നിലവിലുള്ള അസൗകര്യങ്ങളും കാലതാമസവും ബുദ്ധിമുട്ടുകളും പരിഹരിക്കുവാനും വിദേശ ഇന്‍ഡ്യക്കാരോടുള്ള ഉദ്യോഗസ്ഥന്മാരുടെ നിഷേധാത്മകമായ നിലപാടിനു മാറ്റം വരുത്തുവാനും വേണ്ട സത്വര നടപടിയെടുക്കണമെന്നുള്ള നിവേദനത്തിന്‌ അനുഭാവപൂര്‍വ്വമായ പ്രതികരണമാണ്‌ കേന്ദ്ര മന്ത്രിയില്‍ നിന്നും ലഭിച്ചത്‌. മുന്‍ കേന്ദ്ര മന്ത്രിയും എം. പി. യുമായ പ്രൊഫ. പി. ജെ. കുര്യനും ഡി.സി.സി. സെക്രട്ടറി ജോര്‍ജ്‌ മാമ്മനും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സന്നിഹിതനായിരുന്നു.

കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി, കേരളൈറ്റ്‌സ്‌ ഫോര്‍ കോണ്‍ഗ്രസ്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എന്നീ സംഘടനകളെ പ്രതിനിധീകരിച്ചാണ്‌ ശ്രി. ടി. എസ്‌. ചാക്കോ മന്ത്രിക്ക്‌ നിവേദനം സമര്‍പ്പിച്ചത്‌. മെമ്മോറാണ്ടത്തിലെ പ്രധാന ആവശ്യങ്ങളില്‍ ചിലത്‌: കൗണ്‍സിലേറ്റില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കുക, സ്ഥലം സൗകര്യം വര്‍ദ്ധിപ്പിക്കുക, ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ ബാഗുകളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുക, വിസ, പാസ്‌പോര്‍ട്ട്‌, മറ്റു സരട്ടിഫിക്കറ്റുകള്‍ എന്നിവയ്‌ക്കുള്ള അപേക്ഷകള്‍ നേരിട്ട്‌ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ജനങ്ങളുടെ അഭിപ്രായങ്ങളും നിരദ്ദശങ്ങളും കണക്കിലെടുക്കുവാനായി കൗണ്‍സിലേറ്റില്‍ ഒരു അഡൈ്വസറി കൗണ്‍സില്‍ ആരംഭിക്കുക, ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യയുടെ ഇന്നത്തെ നിലയ്‌ക്കനുസൃതമായി ഒരു കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുക തുടങ്ങിയവയായിരുന്നു.
വിദേശകാര്യമന്ത്രിക്ക്‌ നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക