Image

രമേശ് ചെന്നിത്തല മലയാളി പ്രഫഷണലുകളുടെ സംഗമത്തില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
രമേശ് ചെന്നിത്തല മലയാളി പ്രഫഷണലുകളുടെ സംഗമത്തില്‍ പങ്കെടുക്കും
ഷിക്കാഗോ: ജൂണ്‍ 11-ന് ഷിക്കാഗോയിലെ ഒഹയര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഷെറോട്ടണ്‍ ഗേറ്റ് വെയില്‍ വെച്ച് നടക്കുന്ന "പ്രഫഷണല്‍ സമ്മിറ്റ് ഓഫ് കേരളൈറ്റ്‌സ് 2011' ചരിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ഒരു വിളിപ്പാടകലെ. ഫോമയും പത്തില്‍പ്പരം പ്രഫഷണല്‍ സംഘടകളും സംയുക്തമായി ചേര്‍ന്നൊരുക്കുന്ന പ്രഫഷണല്‍ സംഗമത്തിന് ആവേശമായി, രമേശ് ചെന്നിത്തല എത്തിച്ചേരും. കെ.പി.സി.സി പ്രസിഡന്റും, എം.എല്‍.എയുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യവുംകൂടിയാകുമ്പോള്‍ ജൂണ്‍ 11-ന് നടക്കുന്ന പ്രഫഷണലുകളുടെ സംഗമം വന്‍പ്രതീക്ഷയാണ് ഒരുക്കുന്നത്.

കേരളത്തിലേയും നോര്‍ത്ത് അമേരിക്കയിലേയും പ്രഫഷണലുകള്‍ തമ്മില്‍ "മനസ്സുകൊണ്ടൊരു പാലം' തീര്‍ക്കുന്ന, ഫോമ ആവിഷ്കരിച്ച "ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ്‌സ്' പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ പ്രഫഷണല്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ മുന്‍ അംബാസിഡറും, കേരളാ ഇന്റര്‍നാഷണല്‍ സെന്ററിന്റെ ഡയറക്ടര്‍ ജനറലുമായ ടി.പി. ശ്രീനിവാസന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. ചന്ദ്രശേഖരന്‍ ഐ.പി.എസ് തുടങ്ങിയവരും കേരളത്തില്‍നിന്ന് എത്തിച്ചേരുമെന്ന് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ സെക്രട്ടറി ബിനോയി തോമസ് അറിയിച്ചു.

പ്രഫഷണല്‍ സംഗമത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.fomaa.com-ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഷെറോട്ടണില്‍ ഡിസ്കൗണ്ട് നിരക്കില്‍ താമസ സൗകര്യവും, എയര്‍പോര്‍ട്ടില്‍ നിന്നും സൗജന്യ ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക