Image

എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 15 കിലോ അരി

Published on 05 June, 2011
എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 15 കിലോ അരി
തിരുവല്ല: സംസ്ഥാനത്തെ എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ഇത് 10.5 കിലോയാണ്. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി തോമസും സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ടി.എം ജേക്കബും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള ഒരു രൂപ അരി വിതരണം ഓണത്തിന് തുടങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഭക്ഷ്യധാന്യ സംഭരണത്തിന് മിനി ഗോഡൗണുകള്‍ തുടങ്ങും. വയനാട്ടിലെ മീനങ്ങാടി, ഇടുക്കിയിലെ അറക്കുളം, കോട്ടയത്തെ ചിങ്ങവനം എന്നിവിടങ്ങളിലും സംഭരണകേന്ദ്രങ്ങള്‍ തുടങ്ങും. കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്ക് നെല്ല് സംഭരണഇനത്തില്‍ ന്ല്‍കാനുള്ള 100 കോടി രൂപയുടെ കുടിശ്ശിക 30 ദിവസത്തിനുള്ളില്‍ നല്‍കും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക