ഡാളസ്(ടെക്സാസ്): അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാന യുവജനങ്ങള്‍ക്കായി
3 ദിവസം നീണ്ടുനില്‍ക്കുന്ന കണ്വന്ഷന് സംഘടിപ്പിക്കുന്നു. 2011 ആഗസ്റ്റ് 5, 6,
7 തിയ്യതികളില്‍ ഡാളസ് റാഡിസണ്‍ ഹോട്ടലിലാണ് കണ്വന്ഷന് അരങ്ങേറുന്നതെന്ന്
ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് അറിയിച്ചു.
യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഫൊക്കാന രൂപവത്ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച്
ചര്‍ച്ച ചെയ്യാനും, അവരെ നേതൃത്വനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും,
ഫൊക്കാനയുടെ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അവരെ കര്‍മ്മോത്സുകരാക്കുകയും,
സാംസ്ക്കാരികപരമായും രാഷ്ട്രീയപരമായും അവരെ ഉത്ബുദ്ധരാക്കുവാനുുമുള്ള ഒരു
വേദിയായിരിക്കും ഈ കണ്വന്ഷന് എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാന കണ്വന്ഷന്
നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഐ. വര്‍ഗീസ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബിന്
കൊടുവത്ത്, ഫൊക്കാന കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പന് എന്നിവരുടെ
നേതൃത്വവും ഫൊക്കാന യുവജന വിഭാഗം കമ്മിറ്റി അംഗങ്ങളായ മെല്വിന് എബ്രഹാം, അനു
ജോസഫ്, അരുണ്‍ സൈമണ്‍, ഷിബു സാമുവല്‍, ബെന്‍സി ബോബന്?എന്നിവരുടെ മേല്‍നോട്ടവും ഈ
കണ്വന്ഷന് വമ്പിച്ച വിജയമാക്കിത്തീര്ക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന്
പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.
ഈ കണ്‍വന്‍ഷനോടനുബന്ധിച്ച് ഭാവിയിലെ യുവജന നേതൃത്വത്തെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍
നടക്കുമെന്ന് കണ്വന്ഷന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ സ്ഥലങ്ങളില്‍നിന്നുള്ള
യുവജനങ്ങള്‍ അവരുടെ ആശയങ്ങള്‍ പരസ്പരം കൈമാറുന്നതോടൊപ്പം, ഭാവി പരിപാടികള്‍
ആസൂത്രണം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കുവാനുള്ള സെമിനാറുകളും, ചര്‍ച്ചകളും ഈ
കണ്‍വന്‍ഷന്റെ പ്രധാന ആകര്ഷകങ്ങളില് പെടുന്നു. കണ്‍വന്‍ഷന്റെ വിവിധ
കമ്മറ്റികളില്‍ അനേകം യുവജനങ്ങള്‍ ഇതിനോടകം ഭാഗഭാക്കാകുകയും അവരുടെ പ്രവര്ത്തനശൃംഘല
വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും, തദ്വാരാ ഫൊക്കാനയുടെ
ലക്ഷ്യങ്ങളെക്കുറിച്ച് അവരെ ബോധവാരാക്കുവാന് ഒരു പരിധി വരെ തങ്ങള്‍ക്കു
കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് ജി.കെ. പിള്ളയും, ജനറല്‍ സെക്രട്ടറി ബോബി
ജേക്കബ്ബും, കണ്വന്ഷന് ചെയര്മാന് എബ്രഹാം ഈപ്പനും അവകാശപ്പെട്ടു.
യൂത്ത് കണ്‍വന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐ. വര്‍ഗീസ് 214 868
6240, മെല്വിന് എബ്രഹാം 281 948 0792, എബ്രഹാം ഈപ്പന് 832 541 2456, ബോബി
ജേക്കബ്ബ് 610 331 8257