Image

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതി ഒളിവില്‍

Published on 05 June, 2011
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതി ഒളിവില്‍
ഹരിപ്പാട്: ബാംഗളൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഒളിവില്‍. എം.എസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ഷീബ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പള്ളിപ്പാട് പുളിമൂട്ടില്‍ എബിയെ പോലീസ് തിരയുന്നു. ഷീബയെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വായുടെ ഒരു ഭാഗവും നാക്കും ചേര്‍ത്ത് അറുത്തു മാറ്റി. കഴുത്തിനു പിന്നിലും തലയിലും കൈകാലുകളിലുമെല്ലാം ആഴത്തില്‍ മുറിവുണ്ട്. ഇന്നലെയാണ് സംഭവം.
 കഴിഞ്ഞ വര്‍ഷം ജനവരി 18നായിരുന്നു എബിയും ഷീബയും വിവാഹിതരായത്. ഒരാഴ്ചക്കുശേഷം എബി ബഹറിനിലെ ജോലി സ്ഥലത്തേക്ക് മടങ്ങി. ബി.എസ്.സി. നഴ്‌സിങ് കഴിഞ്ഞിരുന്ന ഷീബ ബാംഗ്ലൂരില്‍ എം.എസ്.സി.ക്ക് ചേരുകയും ചെയ്തു. എബി കഴിഞ്ഞ മാസം 15ന് അവധിക്ക് നാട്ടിലെത്തി. ഷീബ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ ശേഷം മെയ് 28നാണ് വീട്ടില്‍ വന്നത്. കൊലപാതക കാരണം പോലീസ് അന്വേഷിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക