Image

സമരം തുടരും: ബാബാ രാംദേവ്‌

Published on 05 June, 2011
സമരം തുടരും: ബാബാ രാംദേവ്‌
ഹരിദ്വാര്‍: താന്‍ നടത്തിവന്ന അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നിരാഹാര സമരം തുടരുമെന്ന്‌ ബാബാ രാംദേവ്‌ പറഞ്ഞു. അറസ്റ്റിനുശേഷം ഹരിദ്വാറിലെ പതാഞ്‌ജലി ആശ്രമത്തിലെത്തിയ സ്വാമി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു രാംദേവ്‌. അതിനിടെ കൂടുതല്‍ അനുയായികള്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി ജന്ദര്‍മന്ദറിനു മുമ്പില്‍ വന്‍ബാരിക്കേഡുകള്‍ തീര്‍ത്തു പോലീസ്‌ കനത്ത ജാഗ്രത പാലിക്കുകയാണ്‌.ഇവിടെ മാധ്യമങ്ങള്‍ക്കും പോലീസ്‌ അനുമതി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക