Image

തോമസുകുട്ടി ബ്രദര്‍ ഹൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2011
തോമസുകുട്ടി ബ്രദര്‍ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19,20 തീയതികളില്‍ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ വെച്ച്‌ നടക്കുന്ന സുവിശേഷ മഹായോഗത്തില്‍, ലോകപ്രശസ്‌ത സുവിശേഷ പ്രാസംഗികനും, കോട്ടയം ഹെവന്‍ലി ഫീസ്റ്റിന്റെ ശുശ്രൂഷകരില്‍ പ്രധാനിയുമായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) പ്രസംഗിക്കുകയും, രോഗികള്‍ക്കായി പ്രത്യേക സൗഖ്യപ്രാര്‍ത്ഥന നടത്തുകയും ചെയ്യും.

ദിവസവും വൈകിട്ടാണ്‌ യോഗം ആരംഭിക്കുന്നത്‌. രോഗികളും, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും നേരത്തെതന്നെ എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഡോ. ടി.സി തോമസ്‌ (832 236 7945), ഡോ. വര്‍ഗീസ്‌ ജോണ്‍ (832 277 6849).
തോമസുകുട്ടി ബ്രദര്‍ ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക