Image

മെഡിക്കല്‍: 4 കോളജുകളിലെ പ്രവേശനം തടഞ്ഞു

Published on 06 June, 2011
മെഡിക്കല്‍: 4 കോളജുകളിലെ പ്രവേശനം തടഞ്ഞു
കൊച്ചി: സംസ്ഥാനത്തെ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിന്‌ കീഴിലുള്ള നാല്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി സീറ്റുകളിലേക്ക്‌ നടത്തിയ പ്രവേശനം ഹൈക്കോടതി തടഞ്ഞു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന മെറിറ്റ്‌ ലിസ്റ്റില്‍നിന്ന്‌ പ്രവേശനം നല്‍കണമെന്ന വ്യവസ്ഥയാണ്‌ എട്ട്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ലംഘിച്ചത്‌. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ കീഴിലെ അമല, ജൂബിലി, കോലഞ്ചേരി, പുഷ്‌പഗിരി മെഡിക്കല്‍ കോളജുകള്‍, എംഇഎസ്‌, കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌, പരിയാരം, ഗോകുലം മെഡിക്കല്‍ കോളജുകള്‍ സ്വന്തമായി നടത്തിയ പി.ജി പ്രവേശനമാണ്‌ ഹൈകോടതി തടഞ്ഞത്‌. ഈ പ്രവേശനം സുതാര്യമല്ലെന്നും ജസ്റ്റിസ്‌ പി.എ മുഹമ്മദ്‌ കമ്മിറ്റി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഡോ. പൗര്‍ണമി മോഹന്‍ തൃശൂര്‍, എല്‍ദോ വര്‍ഗീസ്‌ പാലക്കാട്‌, ആരിഫ്‌ ലത്തീഫ്‌, കൊച്ചി എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.
മെഡിക്കല്‍: 4 കോളജുകളിലെ പ്രവേശനം തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക