Image

പ്ലസ്‌ടുവിന്‌ തോറ്റു: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

Published on 06 June, 2011
പ്ലസ്‌ടുവിന്‌ തോറ്റു: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു
വിഴിഞ്ഞം: പ്ലസ്‌ടുവിന്‌ തോറ്റ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. വിഴിഞ്ഞും തെന്നൂര്‍കോണം സുവര്‍ണാലയത്തില്‍ സുവര്‍ണ മോഹനാ(18)ണ്‌ കിണറ്റില്‍ ചാടി മരിച്ചത്‌. വിഴിഞ്ഞം സെന്റ്‌മേരീസില്‍ പ്ലസ്‌ടു പരീക്ഷയെഴുതിയ സുവര്‍ണ പരാജയപ്പെട്ടിരുന്നു. രണ്‌ടാം വര്‍ഷമാണ്‌ വീണ്‌ടും പരാജയപ്പെടുന്നത്‌. ഇതില്‍ മനം നൊന്താണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ഇന്ന്‌ പുലര്‍ച്ചെ അഞ്ച്‌ മുതല്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി. തുടര്‍ന്ന്‌ ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ വീട്ടു മുറ്റത്തെ കിണറ്റില്‍ നിന്നും രാവിലെ എട്ടോടെ മൃതദേഹം കണെ്‌ടത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക