Image

രാംദേവിന്റെ അറസ്റ്റ്‌: കേന്ദ്രസര്‍ക്കാരിന്‌ നോട്ടീസ്‌

Published on 06 June, 2011
രാംദേവിന്റെ അറസ്റ്റ്‌: കേന്ദ്രസര്‍ക്കാരിന്‌ നോട്ടീസ്‌
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഉപവാസ സമരം നടത്തിയ ബാബാ രാംദേവിനെ അറസ്റ്റ്‌ ചെയ്‌ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും സുപ്രിംകോടതി നോട്ടീസയച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദല്‍ഹി ചീഫ്‌ സെക്രട്ടറി, ദല്‍ഹി പൊലീസ്‌ കമ്മീഷണര്‍ എന്നിവര്‍ക്കാണ്‌ നോട്ടീസയച്ചിരിക്കുന്നത്‌.രണ്ടാഴ്‌ചക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ അറസ്റ്റെന്ന്‌ കോടതി വിലയിരുത്തി. ഉറങ്ങികിടന്ന ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ ബലമായി ഒഴിപ്പിച്ചത്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌. ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ വന്‍ പൊലീസ്‌ സന്നാഹത്തെ ഇറക്കി ബലപ്രയോഗത്തിലൂടെ രാംദേവിനെയും അനുയായികളെയും ഒഴിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക