Image

ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ദമ്പതീസംഗമം നടത്തുന്നു

Published on 06 June, 2011
ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ദമ്പതീസംഗമം നടത്തുന്നു
ചിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷത്തിന്റെയും, ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ പത്താം വാര്‍ഷികത്തിന്റെയും ഭാഗമായ ക്‌നാനായ കാത്തലിക്‌ റീജിയണിലെ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതീസംഗമം നടത്തുന്നു.

ജൂണ്‍ 10-ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയത്തിലാണ്‌ ദമ്പതീസംഗമം നടത്തപ്പെടുക. ദമ്പതീസമംഗത്തില്‍ 2011 ല്‍ 10, 25, 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെ പ്രത്യേകമായി ആദരിക്കുമെന്ന്‌ ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ഡയറക്‌ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത്‌ അറിയിച്ചു. 70 വയസ്സിന്‌ മുകളില്‍ പ്രായമായവരേയും ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേകമായി ആദരിക്കുന്നതാണ്‌.

ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ജൂണ്‍ 10-ാം തീയതി വെള്ളിയാഴ്‌ച 7 മണിക്ക്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ക്‌നാനായ കാത്തലിക്‌ റീജിയണിലെ എല്ലാ വൈദികരും, കോട്ടയം അതിരൂപതയില്‍നിന്നുള്ള ഫാ. സാബു മാലിത്തുരുത്തേല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഫാമിലി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, അജിമോള്‍ പുത്തന്‍പുര, ജയ കുളങ്ങര, മോളമ്മ തൊട്ടിച്ചിറയില്‍, സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ പാരീഷ്‌ കമ്മറ്റിയംഗങ്ങളായ ജോയി വാച്ചാച്ചിറ, ജോസ്‌ കണിയാലി, സാജു കണ്ണമ്പള്ളി, പോള്‍സണ്‍ കുളങ്ങര, സണ്ണി മുത്തോലം, ജോണ്‍ പാട്ടപ്പതി, ഫിലിപ്പ്‌ കണ്ണോത്തറ, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, റോയി നെടുംചിറ, ജോസ്‌ താഴത്തുവെട്ടം, ജോണി തെക്കേപ്പറമ്പില്‍, സജി പൂതൃക്കയില്‍, സാബു മുത്തോലം എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ക്‌നാനായ കാത്തലിക്‌ റീജിയണ്‍ ദമ്പതീസംഗമം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക