Image

പ്രൊഫഷണല്‍ സമ്മിറ്റിന്‌ മാറ്റുകൂട്ടാന്‍ ഡോ. എം.വി. പിള്ളയും, ഡോ. തച്ചങ്കരിയും

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2011
പ്രൊഫഷണല്‍ സമ്മിറ്റിന്‌ മാറ്റുകൂട്ടാന്‍ ഡോ. എം.വി. പിള്ളയും, ഡോ. തച്ചങ്കരിയും
ഷിക്കാഗോ: ഫോമയുടെ `ബ്രിംഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌സ്‌' എന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അമേരിക്കയിലെ വൈദ്യശാസ്‌ത്ര പണ്‌ഡിതനും, പ്രാസംഗികനും, വാഗ്‌മിയും, വൈദ്യശാസ്‌ത്ര പണ്‌ഡിതനും, എഴുത്തുകാരനും, വാഷിംഗ്‌ടണ്‍ ഡി.സിയിലെ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ. എം.വി. പിള്ള, ലോകപ്രസിദ്ധ പ്രാസംഗികനും, സാമ്പത്തിക ശാസ്‌ത്രജ്ഞനും, വിര്‍ജീനിയയിലുള്ള ജോര്‍ജ്‌ മാസണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. ടോജോ തച്ചങ്കരിയും സമ്മേളനത്തില്‍ പങ്കെടുത്ത്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ജൂണ്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തികച്ചും സൗജന്യമായിട്ടാണ്‌ ഫോമ ഇത്‌ ഒഹയര്‍ എയര്‍പോര്‍ട്ടിന്‌ അടുത്തുള്ള ഷെറോട്ടണ്‍ ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്നത്‌. (6501N Manhein Rd. Rosemont) ഇതുവരെ അമേരിക്കയുടെ പല സ്റ്റേറ്റുകളില്‍ നിന്നുമായി നിരവധി പ്രൊഫഷണലുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ സൗജന്യ യാത്രാസൗകര്യങ്ങളും, ഡിസ്‌കൗണ്ട്‌ നിരക്കില്‍ മുറികളും ലഭ്യമാണ്‌.

രജിസ്റ്റര്‍ ചെയ്യുവാന്‍ താത്‌പര്യമുള്ളവര്‍ www.fomaa.com-ല്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കൊച്ചിന്‍ ഷാജി (917 439 0563), ജോര്‍ജ്‌ ഏബ്രഹാം (917 544 4137), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402).
പ്രൊഫഷണല്‍ സമ്മിറ്റിന്‌ മാറ്റുകൂട്ടാന്‍ ഡോ. എം.വി. പിള്ളയും, ഡോ. തച്ചങ്കരിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക