Image

മനുഷ്യനന്മയ്‌ക്കായി സമര്‍പ്പിക്കുക: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത

ജോയിച്ചന്‍ പുതുക്കുളം Published on 07 June, 2011
മനുഷ്യനന്മയ്‌ക്കായി സമര്‍പ്പിക്കുക: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത
ഷിക്കാഗോ: മനുഷ്യരുടേയും സമസ്‌ത പ്രപഞ്ചത്തിന്റേയും നന്മയ്‌ക്കും വീണ്ടെടുപ്പിനുമായി വൈദീകര്‍ പുന:രര്‍പ്പണം ചെയ്യണമെന്ന്‌ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകരുടെ വാര്‍ഷിക സമ്മേളനം ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കോട്ടയം വൈദീക സെമിനാരി അധ്യാപകന്‍ ഫാ.ഡോ. എ.പി ജോര്‍ജ്‌ ക്ലാസ്‌ നയിച്ചു.

വൈദീക സമ്മേളനത്തിലും ഭദ്രാസന അസംബ്ലിയിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വൈദീകരും, അല്‍മായ പ്രതിനിധികളും സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. തമ്പാന്‍ വര്‍ഗീസ്‌, ഇടവക വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി. ഭദ്രാസന ന്യൂസ്‌ ലെറ്റര്‍ പ്രകാശനം ചെയ്‌തുകൊണ്ടും പുതിയ കര്‍മ്മപദ്ധതികള്‍ അംഗീകരിച്ചുകൊണ്ടുമാണ്‌ സമ്മേളനം അവസാനിച്ചത്‌. ഭദ്രാസന ആസ്ഥാനത്തുനിന്നും വില്‍സണ്‍ അറിയിച്ചതാണിത്‌.
മനുഷ്യനന്മയ്‌ക്കായി സമര്‍പ്പിക്കുക: അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക