Image

സാനോസ സെന്റ്‌ മേരീസ്‌ മിഷനില്‍ മതബോധന വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2011
സാനോസ സെന്റ്‌ മേരീസ്‌ മിഷനില്‍ മതബോധന വാര്‍ഷികം ആഘോഷിച്ചു
സാനോസ: സെന്റ്‌ മേരീസ്‌ മിഷനില്‍ മതബോധന വാര്‍ഷികം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

മെയ്‌ 16-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച വാര്‍ഷികാഘോഷം ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. താര സ്റ്റീഫന്‍ മാവേലില്‍ സ്വാഗതവും ജൈസണ്‍ നടയഴിക്കല്‍ നന്ദിയും രേഖപ്പെടുത്തി.

മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി ആല്‍ഫി വെള്ളിയാന്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന്‌ സി.സി.ഡി കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ വന്‍വിജയമായിരുന്നു. വിവിന്‍ ഓണശ്ശേരില്‍ അറയിച്ചതാണിത്‌.
സാനോസ സെന്റ്‌ മേരീസ്‌ മിഷനില്‍ മതബോധന വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക