Image

രാഗം ആര്‍ട്ട്‌സിന്റെ ജീവകാരുണ്യവും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവും

എ.സി.ജോര്‍ജ് Published on 08 June, 2011
രാഗം ആര്‍ട്ട്‌സിന്റെ ജീവകാരുണ്യവും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവും
ഹ്യൂസ്റ്റന്‍:- ഹ്യൂസ്റ്റനിലെ കലാസാംസ്‌കാരിക മേഖലയില്‍ ഒരു ദശാബ്ദക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന “രാഗം ആര്‍ട്ട്‌സ്” ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം ദേവാലയ പുനര്‍നിര്‍മ്മാണപ്രക്രിയയിലും പങ്കാളിയായി. രാഗം ആര്‍ട്‌സിന്റെ 10-ാം വാര്‍ഷിക ഉപഹാരമായ രാഗതരംഗം സുവതീരിലുടേയും രാഗസന്ധ്യ കലാപരിപാടികളിലൂടേയും സമാഹരിച്ച അറ്റാദായം, 22000 ഡോളര്‍ ഏകദേശം 10 ലക്ഷം സെന്റ് ജോര്‍ജ് ക്‌നാനായ ചര്‍ച്ച്, മാമ്പുഴക്കരി, കേരളാ- പുനര്‍നിര്‍മ്മാണ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തു.

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ അഭിവന്ദ്യകുറിയാക്കോസ് മാര്‍ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ദേവാലയ കമ്മിറ്റിക്കുവേണ്ടി രാഗം ആര്‍ട്‌സിന്റെ സംഭാവന സ്വീകരിച്ചു. രാഗം ആര്‍ട്‌സിന്റെ കോഓര്‍ഡിനേറ്റരായ തോമസ് വൈക്കത്തുശേരില്‍ രാഗം ആര്‍ട്‌സിനുവേണ്ടി രാഗം ആര്‍ട്‌സിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയുമുണ്ടായി.
രാഗം ആര്‍ട്ട്‌സിന്റെ ജീവകാരുണ്യവും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവുംരാഗം ആര്‍ട്ട്‌സിന്റെ ജീവകാരുണ്യവും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക