Image

എട്ട് ജില്ലകളില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കും: മുഖ്യമന്ത്രി

Published on 08 June, 2011
എട്ട് ജില്ലകളില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പുതുതായി കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളിലെ സ്കൂളുകളിലാണ് അധിക ബാച്ച് അനുവദിക്കുക.

മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സിബിഎസ്ഇ, ഐസിഎസ് സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെങ്ങറയില്‍ നേരത്തെയുള്ള പാക്കേജ് ഉടന്‍ നടപ്പാക്കാന്‍ നടപടിയെടുക്കും. ഇതിന്റെ ഭാഗമായി ചെങ്ങറയില്‍ നിന്ന് പുനരധിവസിപ്പിച്ചവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക