Image

സര്‍ഗവേദി സാഹിത്യശില്‌പശാല: സക്കറിയ ഉദ്‌ഘാടനം ചെയ്യും

ബിനോയി സെബാസ്റ്റ്യന്‍ Published on 08 June, 2011
സര്‍ഗവേദി സാഹിത്യശില്‌പശാല: സക്കറിയ ഉദ്‌ഘാടനം ചെയ്യും
ന്യൂയോര്‍ക്ക്‌: സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ കേരള സെന്ററില്‍ വച്ച്‌ ജൂണ്‍ 26, ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന എകദിന സാഹിത്യശില്‌പശാല പ്രശസ്‌ത സാഹിത്യകാരന്‍ സക്കറിയ ഉദ്‌ഘാടനം ചെയ്യും. ബുദ്ധി ജീവികള്‍ സ്വതന്ത്രരോ, മാദ്ധ്യമങ്ങള്‍ ആരുടെ പക്ഷത്ത്‌ എന്നീ വിഷയങ്ങളെ അധികരിച്ച്‌ പ്രബന്ധങ്ങള്‍ ശില്‌പശാലയുടെ ഭാഗമായി അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്കു സക്കറിയ നേതൃത്വമേകുമെന്ന്‌ സര്‍ഗവേദി പ്രസിഡന്റ്‌ മനോഹര്‍ തോമസ്‌ പറഞ്ഞു. അമേരിക്കയിലെ മലയാളി സാഹിത്യസ്‌നേഹികളുടെ കൃതികളും ചര്‍ച്ച ചെയ്യപ്പെടുമെന്നും അദേഹം പറഞ്ഞു.
സര്‍ഗവേദി സാഹിത്യശില്‌പശാല: സക്കറിയ ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക