തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിലും
വെള്ളപ്പൊക്കത്തിലും ഇന്ന് ഒരാള്‍കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ 29 പേര്
മരിച്ചു. ഇന്ന് തൃശൂര്‍ ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബുധനാഴ്ച
മാത്രം സംസ്ഥാനത്ത് 506.71 ഹെക്ടറിെല കൃഷി നശിച്ചു. മൊത്തം 388.64 ലക്ഷത്തിന്റെ
നഷ്ടം ഉണ്ടായിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചശേഷം 104 വീടുകള്‍ പൂര്‍ണമായും 1687
വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ പൂര്‍ണമായി തകര്‍ന്നതുവഴി 66.93
ലക്ഷത്തിന്റെയും ഭാഗികമായുണ്ടായ കേടുപാടുകള്‍ വഴി108.57 ലക്ഷത്തിന്റെയും
നഷ്ടമുണ്ടായി.കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍
തുറക്കേന്നു. കാലവര്‍ക്കെടുതിയില്‍ മടവീഴ്ചയും മറ്റും സംഭവിച്ച് നിരവധി ഏക്കര്‍
കൃഷിയും നശിച്ചു.