Image

യു.ഡി.എഫ് സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയെ ഓവര്സീസ് കോണ്ഗ്രസ്, ഷിക്കാഗോ സ്വാഗതം ചെയ്തു

ജോയിച്ചന് പുതുക്കുളം Published on 09 June, 2011
യു.ഡി.എഫ് സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയെ ഓവര്സീസ് കോണ്ഗ്രസ്, ഷിക്കാഗോ സ്വാഗതം ചെയ്തു
ഷിക്കാഗോ: ബഹുഭൂരിപക്ഷം വരുന്ന പ്രവാസികളുടെ ആഗ്രഹമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയെന്നുള്ളത്‌. കേരള ജനത വളരെയധികം ആഗ്രഹിച്ചിരുന്നതായിരുന്നു ഒരു ഭരണമാറ്റം. പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കുവാന്‍ സാധിച്ചില്ലെങ്കിലും ത്രിതല പഞ്ചായത്തും, സംസ്ഥാനവും, രാജ്യവും കോണ്‍ഗ്രസ്‌ ഭരണം നടത്തുന്നതില്‍ നമുക്ക്‌ അഭിമാനിക്കാമെന്നും ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ സതീശന്‍ നായര്‍ പറഞ്ഞു.

നൂറുദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുപ്രധാനമായ മൂലമ്പള്ളി പാക്കേജില്‍ ഒപ്പിട്ട സര്‍ക്കാര്‍ ശരിയായ ലക്ഷ്യത്തിലേക്കുള്ള കാല്‍വെയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താനുള്ള നിശ്ചയദാര്‍ഡ്യം സ്വാഗതാര്‍ഹമാണെന്ന്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോമസ്‌ മാത്യു പറഞ്ഞു.

പ്രസിഡന്റ്‌ സതീശന്‍ നായരുടെ അധ്യക്ഷതയില്‍ കണ്‍ട്രി ഇന്നില്‍ വെച്ച്‌ കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും യു.ഡി.എഫ്‌ ചെയര്‍മാനുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരേദോ, ജനറല്‍ സെക്രട്ടറി സജി തയ്യില്‍, സെക്രട്ടറി ഡൊമിനിക്‌ തെക്കേത്തല, ട്രഷറര്‍ ബാബു മാത്യു, നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സെക്രട്ടറി ജോസി കുരിശിങ്കല്‍, ബോര്‍ഡ്‌ മെമ്പര്‍മാരായ ലൂയി ചിക്കാഗോ, വര്‍ഗീസ്‌ മാളിയേക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സര്‍ക്കാരിന്റെ വിവിധ കര്‍മ്മപരിപാടികളെ അനുമോദിച്ചുകൊണ്ട്‌ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സജി തയ്യില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.

യു.ഡി.എഫ് സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയെ ഓവര്സീസ് കോണ്ഗ്രസ്, ഷിക്കാഗോ സ്വാഗതം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക