Image

ചേറൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്ത്യം

Published on 09 June, 2011
ചേറൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്ത്യം
തൃശ്ശൂര്‍: തൃശ്ശൂര്‍ ചേറൂരില്‍ മുന്‍ അധ്യാപികയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തമിഴ്‌നാട് ഡിണ്ടിഗലിനു സമീപം ചെന്തുറ സ്വദേശികളായ മുരുകേശന്‍(25), ശെല്‍വന്‍(21) എന്നിവരെയാണ് തൃശ്ശൂര്‍ രണ്ടാം ക്ലാസ് അതിവേഗ കോടതി ശിക്ഷിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ വീതം പിഴയടക്കണം എന്നും കോടതി വിധിച്ചു.

ചേറൂര്‍ വായനശാലയ്ക്ക് സമീപം എ.കെ.ജി നഗറില്‍ തെക്കൂട്ട് മുന്‍ അധ്യാപിക വിശാലാക്ഷി(70), സഹോദരി സരസ്വതി(68) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വൃദ്ധരായ സ്ത്രീകളെ വധിക്കല്‍, വീട്ടില്‍ക്കയറി കവര്‍ച്ച നടത്തില്‍ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 392, 394 വകുപ്പുകള്‍ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയായ രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക