Image

ബാബയുടെ സ്വത്ത്‌ വിവരം പുറത്തുവിട്ടു; ആസ്‌തി 1100 കോടി

Published on 09 June, 2011
ബാബയുടെ സ്വത്ത്‌ വിവരം പുറത്തുവിട്ടു; ആസ്‌തി 1100 കോടി
ഹരിദ്വാര്‍: യോഗാചാര്യന്‍ ബാബാ രാംദേവ്‌ തന്റെ സ്വത്ത്‌ വിവരം പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ ഏതാണ്ട്‌ 1100 കോടിയുടെ സ്വത്ത്‌ ഉണ്ടെന്ന്‌ രാംദേവിന്റെ ഉറ്റ അനുയായി ആചാര്യ ബാലകൃഷ്‌ണ വാര്‍ത്താ സമ്മളേനത്തില്‍ അറിയിച്ചു. പതഞ്‌ജലി യോഗപീഠത്തിന്‌ 164.8 കോടി രൂപ, ദിവ്യയോഗ ട്രസ്റ്റ്‌ മന്ദിറിന്‌ 249.6 കോടി രൂപ, ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റിന്‌ 10 കോടി രൂപ എന്നിങ്ങനെയും. ജീവകാരുണ്യത്തിന്‌ 249 കോടി രൂപയും ചെലവഴിച്ചതായി അറിയിച്ചു. സ്വത്ത്‌ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ബാലകൃഷ്‌ണ പറഞ്ഞു. എന്നാല്‍ ബാലകൃഷ്‌ണ തന്റെ സ്വത്ത്‌ വെളിപ്പെടുത്താന്‍ തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക