Image

പേരന്റസ്‌ഡേ ആഘോഷവും മാതാപിതാക്കളെ ആദരിക്കലും പ്രൗഡോജ്ജ്വലമായി

Published on 09 June, 2011
പേരന്റസ്‌ഡേ ആഘോഷവും മാതാപിതാക്കളെ ആദരിക്കലും പ്രൗഡോജ്ജ്വലമായി
ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ പേരന്റ്‌സ്‌ ഡേ കമ്മ്യൂണിറ്റി സെന്ററില്‍വച്ച്‌ മെയ്‌ 28-ന്‌ ശനിയാഴ്‌ച ആഘോഷിച്ചു. ഷിക്കാഗോ ക്‌നാനായ സമുദായത്തിലെ 70 വയസ്സിന്‌ മുകളില്‍ പ്രായമുള്ള മാതാപിതാക്കളെ തദവസരത്തില്‍ ആദരിക്കുകയുണ്ടായി. കമ്മ്യൂണിറ്റി സെന്ററില്‍വച്ച്‌ നടന്ന സമ്മേളനത്തില്‍ കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. സജി പിണര്‍ക്കയില്‍ യോഗം ഉദ്‌ഘാടനം ചെയ്യുകയും മാതാപിതാക്കളെ ബഹുമാനിക്കുന്നതിലും കാത്ത്‌ പരിപാലിക്കുന്നതിലും അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങള്‍ പുലര്‍ത്തുന്ന തീഷ്‌ണതയും ഉത്സാഹവും അദ്ദേഹം പ്രത്യേകം എടുത്തുപറയുകയുണ്ടായി.

ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇത്തരം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിച്ചു. പേരന്റ്‌സ്‌ഡേയോടനുബന്ധിച്ച്‌ ക്‌നാനായ ചരിത്രവും സഭാചരിത്രവും ഉള്‍പ്പെടുത്തിയുള്ള ഫാമിലി ക്വിസ്‌ പുതുമനിറഞ്ഞതും വിജ്ഞാനപ്രദവുമായിരുന്നു. റോയി ചേലമലയില്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. പ്രോഗ്രാമിനോടനുബന്ധിച്ച്‌ നടന്ന കുട്ടികളുടെ വിവിധ മത്സരങ്ങള്‍ കണ്ണിനും കാതിനും ഇമ്പമേറിയതായിരുന്നു. കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയില്‍ സ്വാഗതവും സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ നന്ദിയും രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്‌.
പേരന്റസ്‌ഡേ ആഘോഷവും മാതാപിതാക്കളെ ആദരിക്കലും പ്രൗഡോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക