Image

എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 June, 2011
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നായിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫാദേഴ്‌സ്‌ ഡേ പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂണ്‍ 18-ന്‌ ശനിയാഴ്‌ച സെറിറ്റോസിലെ പ്രസിദ്ധമായ ഹെറിറ്റേജ്‌ പാര്‍ക്കില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പിക്‌നിക്ക്‌ അരങ്ങേറും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ വിവിധതരം കലാ-കായിക മത്സരങ്ങളും, സമ്മാനങ്ങളും, സസ്യ-സസ്യേതര ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌. കൂടാതെ കേരളത്തനിമയില്‍ പ്രഭാതഭക്ഷണവും ഉണ്ടായിരിക്കും.

കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വോളീബോള്‍ മത്സരത്തില്‍, സതേണ്‍ കാലിഫോര്‍ണിയയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനകളായ കല, എല്‍.എ.എം.സി, വാലി ക്ലബ്ബ്‌, ഒരുമ, സെന്റ്‌ തോമസ്‌ എന്നീ ടീമുകള്‍ പങ്കെടുക്കും. മുന്‍വര്‍ഷങ്ങളിലേതുപോലെ പഞ്ചഗുസ്‌തി മത്സരവും പിക്‌നിക്കിന്റെ മറ്റൊരു പ്രത്യേകതയാണ്‌.

മാത്യു തോമസ്‌ (കുഞ്ഞുമോന്‍), രാജു ഏബ്രഹാം എന്നിവരാണ്‌ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാര്‍.

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ വിജയത്തിനായി ട്രസ്റ്റിമാരായ ജോസുകുട്ടി പാമ്പാടി, ഷാജി തോമസ്‌, ജോര്‍ജ്‌ യോഹന്നാന്‍ എന്നിവര്‍ക്കൊപ്പം എലിസബത്ത്‌ ജോസഫ്‌, ബ്രിജിറ്റ്‌ ലാല്‍, ബിദു ബാബു, ബൈജു വിതയത്തില്‍, സണ്ണി നടുവിലേക്കുറ്റ്‌, ജിമ്മി ജോസഫ്‌, മാത്യു ചാക്കോ, സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍, ടോമി തോമസ്‌, എസ്‌.എം.സി.സി നാഷണല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കുടുംബസമേതം പിക്‌നിക്കിലും തുടര്‍ന്ന്‌ ഞായറാഴ്‌ച പള്ളിയിലുള്ള ആഘോഷങ്ങളിലും പങ്കുചേരുവാന്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റ്യന്‍ പാലയ്‌ക്കാപ്പറമ്പിലും, എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തിലും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. അഗസ്റ്റ്യന്‍ (714 530 2900), ജോണ്‍സണ്‍ (310 986 9672). ജോര്‍ജ്‌കുട്ടി പുല്ലാപ്പള്ളി അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ജൂണ്‍ 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക