Image

കത്തിച്ച സിഗരറ്റ് അശ്രദ്ധമായി റോഡിലേക്ക് ഇടുന്നവര്‍ക്ക് 500 ഡോളര്‍ വരെ പിഴ

പി.പി.ചെറിയാന്‍ Published on 10 June, 2011
കത്തിച്ച സിഗരറ്റ് അശ്രദ്ധമായി റോഡിലേക്ക് ഇടുന്നവര്‍ക്ക് 500 ഡോളര്‍ വരെ പിഴ
ഓസ്റ്റിന്‍:-കടുത്ത വരള്‍ച്ചയും, ശക്തമായ ചൂടും അനുഭവപ്പെടുന്ന ടെക്‌സസ്സില്‍ ഹൈവേയുടെ ഇരുവശവും കരിഞ്ഞുണങ്ങി നില്‍ക്കുന്ന പുല്ലുകളില്‍ തീപടരുന്നതു തടയുന്നതിന്, വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഉപയോഗിക്കുന്ന സിഗരുറ്റുകള്‍ തീയണയ്ക്കാതെ പുറത്തേയ്ക്ക് വലിച്ചെറിയുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും, ഇത് വളരെ ഗൗരവമായി തന്നെ കണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്റ്റിന്‍ പോലീസ് അധികാരികള്‍ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, ഇനിയും ഇത്തരം കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ സിറ്റി ഓര്‍ഡിനന്‍സിന് വിധേയമായി പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും പോലീസ് അറിയിച്ചു. 500 ഡോളര്‍ വരെ പിഴ ഇടാക്കാവുന്ന കുറ്റകൃത്യമായിട്ടാണ് ഓര്‍ഡിനന്‍സില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് സഹകരിക്കണമെന്ന് ഓസ്റ്റിന്‍ പോലീസ് അറിയിച്ചു.
കത്തിച്ച സിഗരറ്റ് അശ്രദ്ധമായി റോഡിലേക്ക് ഇടുന്നവര്‍ക്ക് 500 ഡോളര്‍ വരെ പിഴകത്തിച്ച സിഗരറ്റ് അശ്രദ്ധമായി റോഡിലേക്ക് ഇടുന്നവര്‍ക്ക് 500 ഡോളര്‍ വരെ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക