Image

മുംബൈ ആക്രമണം: റാണയ്ക്ക് പങ്കില്ലെന്ന് കോടതി

Published on 10 June, 2011
മുംബൈ ആക്രമണം: റാണയ്ക്ക് പങ്കില്ലെന്ന് കോടതി
ഷിക്കാഗോ: 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ തഹാവൂര്‍ ഹുസൈന്‍ റാണെയ്ക്ക് പങ്കില്ലെന്ന് ഷിക്കാഗോ കോടതി വിധിച്ചു. എന്നാല്‍ ലഷ്കര്‍ ഇ തൊയിബയുമായി റാണെയ്ക്ക് ബന്ധമുണ്ടെന്നും ഡെന്മാര്‍ക്കിലെ ദിനപത്രത്തിന് നേരെയുള്ള ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡെന്മാര്‍ക്കിലെ ദിനപത്രത്തിനെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തി. ഈ രണ്ട് കുറ്റങ്ങളിലുമായി റാണക്ക് 15 മുതല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ട്. ശിക്ഷ പിന്നീട് വിധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക