Image

ട്രാക്ക് തെറ്റിവന്ന തീവണ്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published on 10 June, 2011
ട്രാക്ക് തെറ്റിവന്ന തീവണ്ടിയിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: ട്രാക്ക് തെറ്റിവന്ന തീവണ്ടിയിടിച്ച് കൊയിലാണ്ടിയില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പോപ്പുലര്‍ ഓട്ടോമൊബൈല്‍സില്‍ ജീവനക്കാരനായ രാഹുല്‍(17) ആണ് മരിച്ചത്. പരിക്കേറ്റ ജിത്തുവിനെ മെഡിക്കല്‍ക്കോളജില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം ഏക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഒന്നാം ട്രാക്കിലൂടെ വരുന്ന വണ്ടി പതിവില്‍ നിന്നും വിപരീതമായി മൂന്നാം ട്രാക്കിലൂടെയെത്തിയത്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് യാത്രക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു.ഡ്രൈവര്‍ മദ്യപിച്ചതായി ആരോപണമുണ്ട്. ട്രാക്ക് മാറിയിട്ടും ഹോണ്‍ മുഴക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക