Image

വിദ്യാഭ്യാസ മന്ത്രിയും മകന്റെ സീറ്റ്‌ ഉപക്ഷിച്ചു

Published on 10 June, 2011
വിദ്യാഭ്യാസ മന്ത്രിയും മകന്റെ സീറ്റ്‌ ഉപക്ഷിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ്‌ തന്റെ മകന്‌ ലഭിച്ച പി.ജി സീറ്റ്‌ വേണ്ടെന്നുവെച്ചു. നിയമാനുസൃതമാണ്‌ തന്റെ മകന്‌ സീറ്റ്‌ ലഭിച്ചത്‌. എന്നാല്‍ ധാര്‍മ്മികതയുടെ പേരിലാണ്‌ സീറ്റ്‌ ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അബ്‌ദുറബിന്റെ മകന്‍ മെഡിക്കല്‍ പി.ജിക്ക്‌ മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ പ്രവേശനം നേടിയിരുന്നത്‌. നേരത്തെ വിവാദമായതിനെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌, ഡി.വൈ.എഫ്‌.ഐ ട്രഷറര്‍ വി.വി. രമേശും സീറ്റ്‌ വേണ്ടെന്ന്‌ വെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക