Image

ഇന്ത്യക്കാര്‍ക്ക്‌ കാനഡ ദീര്‍ഘകാല വിസ നല്‍കും

Published on 11 June, 2011
ഇന്ത്യക്കാര്‍ക്ക്‌ കാനഡ ദീര്‍ഘകാല വിസ നല്‍കും
ടൊറന്റോ: ഇന്ത്യക്കാര്‍ക്ക്‌ കാനഡ ദീര്‍ഘകാല വിസ നല്‍കാന്‍ തീരുമാനമായി. ഇനിമുതല്‍ പത്ത്‌ വര്‍ഷത്തെ കാലാവധിയുള്ള വിസയാണ്‌ അനുവദിക്കുക. ഇക്കാലയളവില്‍ ഇരുരാജ്യങ്ങളിലേക്കും എപ്പോള്‍ വേണമെങ്കിലും പോയിവരാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ്‌ അനുവദിക്കുകയെന്ന്‌ കനേഡിയന്‍ വ്യാപാരമന്ത്രി എഡ്വേര്‍ഡ്‌ ഫാസ്‌റ്റ്‌ പ്രഖ്യാപിച്ചു. ദ്വിദിന മിനി പ്രവാസി ഭാരതീയ ദിവസില്‍ ഭാരത സര്‍ക്കാര്‍ പ്രതിനിധികളുടെയും വ്യാപാര സമൂഹത്തിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗറിന്റെ നേതൃത്വത്തിലാണ്‌ ഇന്ത്യന്‍ സംഘം എത്തിയത്‌. ഇന്ത്യയും കാനഡയും സാമൂഹിക സുരക്ഷാ, സമഗ്ര സാമ്പത്തിക സഹകരണ കരാറുകള്‍ ഒപ്പിടുമെന്നു പ്രണീത്‌ കൗര്‍ അറിയിച്ചു.

കാനഡ 2017ല്‍ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യക്കാര്‍ ഏറ്റവും വലിയ പ്രവാസി സമൂഹമാകുമെന്നു ഗവര്‍ണര്‍ ജനറല്‍ ഡേവിഡ്‌ ജോണ്‍സ്‌റ്റണ്‍ പറഞ്ഞു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 1500 കോടി ഡോളറിന്റെ വ്യാപാരമാണ്‌ കാഡന ലക്ഷ്യമിടുന്നത്‌. സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇരുരാജ്യങ്ങളിലും കുറഞ്ഞ വിലയ്‌ക്ക്‌ കൂടുതല്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക