Image

കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി ഉടന്‍

Published on 11 June, 2011
കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി ഉടന്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ അഴിച്ചുപണി ഉടന്‍ ഉണ്ടായേക്കും. യു.പി.എ സഖ്യത്തില്‍ ഡി.എം.കെ തുടരുന്ന പശ്ചാത്തലത്തിലും അഴിമതി ആരോപണത്തില്‍ മന്ത്രിമാര്‍ ജയിലിലായതിനേയും തുടര്‍ന്നാണ്‌ അഴിച്ചുപണി അനിവാര്യമായിരിക്കുന്നത്‌. ഡിഎംകെ. മന്ത്രി ദയാനിധി മാരനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. ഡിഎംകെയ്‌ക്ക്‌ ആറു മന്ത്രിമാരാണു കേന്ദ്രത്തിലുള്ളത്‌. അവരില്‍ ടെക്‌സ്‌റ്റൈല്‍സ്‌ മന്ത്രി ദയാനിധി മാരനും രാസവളം മന്ത്രി എം.കെ. അഴഗിരിക്കും മാത്രമേ ക്യാബിനറ്റ്‌ പദവിയുള്ളൂ. നേരത്തേ രാജയ്‌ക്കും ക്യാബിനറ്റ്‌ പദവിയുണ്ടായിരുന്നു. മാരന്‍ കൂടി പോയാല്‍ ഡിഎംകെയ്‌ക്കു രണ്ടു ക്യാബിനറ്റ്‌ പദവി ആവശ്യപ്പെടാവുന്നതാണ്‌. മറ്റു നാലു മന്ത്രിമാര്‍ സഹമന്ത്രിമാരാണ്‌ - എസ്‌.എസ്‌. പളനി മാണിക്യം (ധനം), ഡി. നെപ്പോളിയന്‍ (സാമൂഹികനീതി), ഡോ. എസ്‌. ജഗത്‌ രക്ഷകന്‍ (വാര്‍ത്താവിനിമയം) എസ്‌. ഗാന്ധി ശെല്‍വന്‍ (ആരോഗ്യം, കുടുംബക്‌ഷേമം). ഡിഎംകെയ്‌ക്കു 18 എംപിമാരാണു ലോക്‌സഭയിലുള്ളത്‌. റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജി രാജിവെച്ച ഒഴിവും നികത്തേണ്ടതുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക