Image

രമേശ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്ക്‌ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
രമേശ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്ക്‌  ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്ക്‌ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണംനല്‍കി.

ഷിക്കാഗോ യു.ഡി.എഫ്‌ ചെയര്‍മാന്‍ ഡോ സാല്‍ബി പോള്‍ ചേന്നോത്ത്‌ അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍, ഐ.എന്‍.ഒ.സി നാഷണല്‍ കോര്‍ഡിനേറ്റര്‍ ലൂയി ചിക്കാഗോ, പീറ്റര്‍ കുളങ്ങര, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ പാലമലയില്‍, ബിജു തോമസ്‌ തുടങ്ങിയ രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കള്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
രമേശ്‌ ചെന്നിത്തല എം.എല്‍.എയ്‌ക്ക്‌  ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക