Image

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 11 June, 2011
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ കപ്പിള്‍സ്‌ മിനിസ്‌ട്രിയുടേയും, കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ മദേഴ്‌സ്‌ ഡേയും, ഫാദേഴ്‌സ്‌ ഡേയും സംയുക്തമായി ആഘോഷിച്ചു.

മെയ്‌ 29-ന്‌ ഞായറാഴ്‌ച ദിവ്യബലിക്കുശേഷം പാരീഷ്‌ ഹാളില്‍ കൂടിയ ആഘോഷപരിപാടികള്‍ ട്രസ്റ്റിമാരായ ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ, സെക്രട്ടറി തോമസ്‌ ചാമക്കാല എന്നിവരുടെ സാന്നിധ്യത്തില്‍ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ഷോളി കുമ്പിളുവേലി, ജസ്റ്റിന്‍ കാഞ്ഞമല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യങ്ങളായ പരിപാടികള്‍ ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസപിടിച്ചുപറ്റി. കാത്തലിക്‌ വിമന്‍സ്‌ അസോസിയേഷന്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ചിന്നമ്മ ജോസഫ്‌ പുതുപ്പറമ്പില്‍ സ്വാഗതവും, പാരീഷ്‌ കൗണ്‍സില്‍ മെമ്പര്‍ എല്‍ദോ കരുന്നപ്പള്ളി കൃതജ്ഞതുയം പറഞ്ഞു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക