Image

മാര്‍തോമാ ഡയോസിഷന്‍ സുവനിര്‍പ്രകാശം ചെയ്തു.

ജോര്‍ജി വര്‍ഗീസ് Published on 11 June, 2011
മാര്‍തോമാ ഡയോസിഷന്‍ സുവനിര്‍പ്രകാശം ചെയ്തു.
ന്യൂയോര്‍ക്ക് : മാര്‍തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ് ഏറ്റെടുത്തു നടത്തുന്ന വിവിധ മിഷന്‍ പ്രോജക്ടുകള്‍ക്കും ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള ധനശേഖരണാര്‍ത്ഥം പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കര്‍മ്മം ഡയോസിഷന്‍ എപ്പിസ്‌ക്കോപ്പാ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദീകന്‍, റവ.വി.റ്റി. ജോണിന് നല്കിക്കൊണ്ട് നിര്‍വഹിച്ചു. മെയ് 28 ന്യൂയോര്‍ക്ക് ലോംങ്ങ് ഐലന്റ് മാര്‍തോമാ പള്ളിയില്‍ നടത്തിയ ഡയോസിഷന്‍ അസംബ്ലി സമ്മേളനത്തില്‍ വച്ചാണ് ഈ സുവനീര്‍ പ്രകാശനം ചെയ്തത്. റവ.എം.പി. യോഹന്നാന്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ഈ സംരംഭത്തില്‍ നിന്നും $535,554 സമാഹരിക്കുകയുണ്ടായി.

ഡയോസിഷന്‍ സെക്രട്ടറി റവ.കെ.ഇ ഗീവര്‍ഗ്ഗീസ്, മുന്‍ സെക്രട്ടറി റവ.വിനോയി ഡാനിയല്‍, ട്രഷറര്‍ മിസ്റ്റര്‍. ചാക്കോ മാത്യൂ, കൗണ്‍സില്‍ മെമ്പര്‍ മിസ്റ്റര്‍. വര്‍ഗ്ഗീസ് പി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ഈ സുവനീറിന് മിസ്റ്റര്‍.പി.ടി.ഐസക്ക്(ഡാളസ്), മിസ്റ്റര്‍.വര്‍ക്കി എബ്രഹാം(ന്യൂയോര്‍ക്ക്), മിസ്റ്റര്‍.ജോണ്‍ ടിറ്റൂസ്(സീറ്റ്‌ലി)എന്നിവര്‍ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു. സുവനീറിന്റെ അച്ചടിക്കും വിതരണത്തിനും മാനേജര്‍ ആയി പ്രവര്‍ത്തിച്ച കൗണ്‍സില്‍ അംഗം ജിജി ജോണ്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.
മാര്‍തോമാ ഡയോസിഷന്‍ സുവനിര്‍പ്രകാശം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക