Image

എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചിച്ചു.

പി.പി.ചെറിയാന്‍ Published on 11 June, 2011
 എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചിച്ചു.
ഡാളസ്:വിശ്വ പ്രസിദ്ധ ഇന്ത്യന്‍ ചിത്രക്കാരന്‍ എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ പരമ്പരാഗത ചിത്രകലെയെ തനതായ ശൈലിയിലൂടെ കാന്‍വാസുകളില്‍ പകര്‍ത്തുകയും, ഇന്ത്യന്‍ ചിത്രകലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത കലാകാരനായിരുന്നു ഹുസൈന്‍ എന്ന് ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ജോസന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇന്ത്യയേയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തേയും എന്നെന്നും നെഞ്ചേറ്റി ലാളിച്ചിരുന്ന ഈ മുബൈക്കാരന്‍ കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തില്‍ എന്നും ആകൃഷ്ടനായിരുന്നു.

ചിത്രകലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ചലചിത്രമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന എം.എഫ്. ഹുസൈനിന്റെ സര്‍ഗ്ഗപ്രതിഭയെ പരമോന്നത ബഹുമതിയായി പത്മശ്രീയും, പത്മവിഭൂഷണും നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു. ഇതര രാഷ്ട്രങ്ങളില്‍ 'ഇന്ത്യന്‍ പിക്കാസൊ' എന്നറിയപ്പെട്ടിരുന്ന ഈ മഹാനായ കലാകാരന്റെ അവസാന നാളുകളില്‍ നീതി കാട്ടുവാന്‍ ഭാരത സര്‍ക്കാരിനു കഴിഞ്ഞിരുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു കെ.എല്‍.എസ്. പ്രസിഡന്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചിച്ചു. എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചിച്ചു. എം.എഫ്. ഹുസൈനിന്റെ നിര്യാണത്തില്‍ ഡാളസ് ലിറ്റററി സൊസൈറ്റി അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക