Image

ആഗസ്റ്റ് ആറിന് ടെക്‌സസ്സില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും:ഗവര്‍ണ്ണര്‍ റിക്ക് പെറി

പി.പി.ചെറിയാന്‍ Published on 11 June, 2011
ആഗസ്റ്റ് ആറിന് ടെക്‌സസ്സില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും:ഗവര്‍ണ്ണര്‍ റിക്ക് പെറി
ഓസ്റ്റിന്‍: അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന അതിഗുരുതരമായ പ്രശനങ്ങളെ അതിജീവിക്കുവാന്‍ ഓഗസ്റ്റ് ആറിന് പ്രത്യേക പ്രാര്‍ത്ഥനകളും, ഉപവാസവും സംഘടിപ്പിക്കണമെന്ന് ടെക്‌സസ്സ് ഗവര്‍ണ്ണര്‍ റിക്ക് പെറി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഓഗസ്റ്റ് ആറിന് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിക്കുകയും, ഐക്യത്തിനും, നീതിക്കും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയും വേണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഫാമിലി അസ്സോസിയേഷന്‍ ഈ ആഴ്ച ഹൂസ്റ്റണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു റിക്ക് പെറി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ക്രിസ്ത്യന്‍ കണ്‍സര്‍വേറ്റീവ് വിഭാഗത്തിന്റെ ശക്തനായ ഒരു പ്രതിനിധിയായിട്ടാണ് റിക്ക് പെറി അറിയപ്പെടുന്നത്.

അടുത്ത അമേരിക്കയില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം പരിഗണയിലാണെന്നും ഗവര്‍ണ്ണര്‍ റിക്ക് പെറി അറിയിച്ചു.

പ്രസിഡന്റ് ഒബാമയുടെ പല തീരുമാനങ്ങളിലും ഗവര്‍ണ്ണര്‍ റിക്ക് പെറി വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. ടെക്‌സസ്സ് ഗവര്‍ണ്ണറുടെ ഒരുനീക്കങ്ങള്‍ക്ക് പുറകിലും അടുത്ത പ്രസിഡന്റ് പദവിയാണ് ലക്ഷ്യമെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നു.
ആഗസ്റ്റ് ആറിന് ടെക്‌സസ്സില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും:ഗവര്‍ണ്ണര്‍ റിക്ക് പെറിആഗസ്റ്റ് ആറിന് ടെക്‌സസ്സില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും:ഗവര്‍ണ്ണര്‍ റിക്ക് പെറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക