Image

റവ.റോയ് തോമസ്, റവ.ജയ്‌സണ്‍ തോമസ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 11 June, 2011
റവ.റോയ് തോമസ്, റവ.ജയ്‌സണ്‍ തോമസ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഡാളസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റവ.റോയ് തോമസ്, റവ.ജയ്‌സണ്‍ തോമസ് എന്നിവര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഡാളസ്സില്‍ നിന്നും മത്സരിച്ച ഇവര്‍ ആഡ്രൂസ് അഞ്ചേരി(ഫാര്‍മേഴ്‌സ് ബ്രാഞ്ച്), തോമസ് ജോര്‍ജ്(ഡാളസ് സെന്റ് ഫോര്‍ഡ്) എന്നിവരെ പരാജയപ്പെടുത്തിയാണ് കൗണ്‍സിലിലേക്ക് ഡാളസ് പ്രതിനിധികളായി വിജയിച്ചത്.

അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന് മാര്‍ത്തോമാ സഭയിലെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച റവ.ജെയ്‌സണ്‍ തോമസിന്റേയും, റവ.ജയ്‌സണ്‍ തോമസിന്റെയും സാന്നിധ്യം ഭദ്രാസന കൗണ്‍സിലിന് പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്യും.

റവ.ജെയ്‌സണ്‍ തോമസ് ഡാളസ് സൗത്ത് വെസ്റ്റ് റീജിയണ്‍ യൂത്ത് ചാപ്‌ളയിനായി സേവനം അനുഷ്ടിക്കുന്നു. ചിക്കാഗോ, ന്യൂയോര്‍ക്ക്, സിയാറ്റില്‍ എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുള്ള റവ. റോയ് തോമസ് ഉന്നത വിദ്യാഭ്യാസത്തിനായി അവധിയില്‍ പ്രവേശിച്ചിരിക്കയാണ്. റവ.ഡോ.എ.വി.തോമസിന്റേയും മറിയാമ്മാ തോമസിന്റേയും മകനാണ് റവ.ജെയ്‌സണ്‍ തോമസ്. കണ്ടംകുളത്ത് കെ.എ. തോമസിന്റേയും ശോശാമ്മയുടെയും മകനാണ് റവ.റോയ് തോമസ്.
റവ.റോയ് തോമസ്, റവ.ജയ്‌സണ്‍ തോമസ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.റവ.റോയ് തോമസ്, റവ.ജയ്‌സണ്‍ തോമസ് മാര്‍ത്തോമാ ഭദ്രാസന കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക