Image

തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കണം: മാര്‍ മൂലക്കാട്ട്‌

ജോസ്‌ ചാഴികാടന്‍ Published on 11 June, 2011
തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കണം: മാര്‍ മൂലക്കാട്ട്‌
ഡിട്രോയിറ്റ്‌ : ക്‌നാനായകത്തോലിക്കാ ഇടവക പള്ളിയില്‍ അംഗമായികൊണ്ട്‌ അവിടുത്തെ അള്‍ത്താരയ്‌ക്ക്‌ മുമ്പില്‍ ഒരുമിച്ചു കൂടി ബലിയര്‍പ്പണം നടത്തി ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഭാഗഭാക്കായികൊണ്ടുവേണം അല്‌മായ അസോസിയേഷനുകള്‍ അഥവാ ക്‌നാനായ കത്തോലിക്കാ കോണ്‌ഗ്രസ്‌ യൂണിറ്റുകള്‍ പ്രവര്‌തിയ്‌കുവാന്‍ എന്ന്‌ മാര്‍ മൂലക്കാട്ട്‌ ആഹ്വാനം ചെയ്‌തു.

ക്‌നാനയകത്തോലിക്ക അല്‌മായ സംഘടനകള്‌ ഇടവകയുടെ ഔദ്യോഗിക സംഘടനകള്‍ ആകണം എന്നും അതിലെ അംഗങ്ങള്‍ പ്രാക്ടീസിംഗ്‌ ക്‌നാനയ കത്തോലിക്കര്‍ ആയിരിക്കണമെന്നും, എങ്കില്‍ മാത്രമേ വിദേശങ്ങളില്‍ ആയിരിക്കുന്ന നമുക്ക്‌ നമ്മുടെ തനിമയും പാരമ്പര്യവും നിലനിര്‌ത്തുവാനും അത്‌ വരും തലമുറയ്‌ക്ക്‌ പകര്‍ന്നുനല്‌കുവാനും സാധിക്കുകയുള്ളൂ എന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു.

അല്ലാതെ ഏതെങ്കിലും പള്ളിയില്‍ പോകുന്നവരുടെ കൂട്ടായ്‌മ ആയിരിക്കരുത്‌ ക്‌നാനയകത്തോലിക്ക അല്‌മായ സംഘടനകള്‍ എന്ന്‌ അദ്ദേഹം ഊന്നിപറഞ്ഞു. കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായകത്തോലിക്ക ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ദിവ്യബലിമധ്യേ നല്‌കിയ സന്ദേശത്തില്‍ പറയുകയായിരുന്നു മാര്‍ മൂലക്കാട്ട്‌.

ദൈനുഗ്രഹത്തോടോപ്പം വികാരിക്കൊപ്പം ചെര്‍ന്നുനിന്നുകൊണ്ട്‌ കൂട്ടായ പ്രവര്‌ത്തനവും സഹകരണവും ഉണ്ടായാല്‍ മാത്രമേ ഇടവകയുടെ വളര്‍ച്ച സാധ്യമാവുകയുള്ളു എന്നും അദ്ദേഹം ഇടവകാങ്ങങ്ങളെ ഓര്‍മ്മിപ്പിച്ചു. വികാരി ഫ.മാത്യു മേലേടം ദിവ്യബലിയില്‍ സഹകാര്‍മികനായിരുന്നു. അഭിവന്ദ്യ മേത്രപോലിത്തയുടെ സന്ദര്‍ശനത്തിനും ഇടവകാംഗങ്ങള്‍ക്ക്‌ വേണ്ടി ദിവ്യബലിഅര്‍പ്പിച്ചതിനും വികാരി പ്രത്യേകം നന്ദി അറിയിച്ചു.
തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കണം: മാര്‍ മൂലക്കാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക