Image

രാംദേവുമായി ചര്‍ച്ച നടത്തില്ല: വീരപ്പ മൊയ്‌ലി

Published on 11 June, 2011
രാംദേവുമായി ചര്‍ച്ച നടത്തില്ല: വീരപ്പ മൊയ്‌ലി
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരേ ഉപവാസ സമരം നടത്തുന്ന ബാബാ രാംദേവിന്റെ നിരാഹാരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തില്ലെന്ന്‌ നിയമമന്ത്രി വീരപ്പ മൊയ്‌ലി പ്രസ്‌താവിച്ചു. ഇന്ന്‌ ആചാര്യ രവിശങ്കര്‍ ബാബാ രാംദേവുമായി ചര്‍ച്ച നടത്തിയിരുന്നു. രവിശങ്കറിനെ മധ്യസ്ഥനായി അയച്ചത്‌ സര്‍ക്കാരിന്റെ അറിവോടെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മൊയ്‌ലി മറുപടി പറഞ്ഞില്ല. മൊയ്‌ലിയുടെ നിര്‍ദേശപ്രകാരമാണ്‌ രവിശങ്കര്‍ ബാബാ രാംദേവുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതെന്ന്‌ പരക്കെ ആക്ഷേപമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക