Image

രാംദേവ്‌ യോഗയില്‍ നിപുണന്‍, പക്വത പോര: ഹസാരെ

Published on 11 June, 2011
രാംദേവ്‌ യോഗയില്‍ നിപുണന്‍, പക്വത പോര: ഹസാരെ
പുനെ: ഹരിദ്വാറില്‍ സത്യഗ്രഹം അനുഷ്‌ഠിക്കുന്ന ബാബാ രാംദേവ്‌ യോഗയില്‍ നിപുണനാണെങ്കിലും ഒരു സാമൂഹിക മുന്നേറ്റം നയിക്കാനുള്ള പക്വത പോരെന്ന്‌ അണ്ണാ ഹസാരെ വ്യക്തമാക്കി. ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന സ്വഭാവമാണ്‌ അദ്ദേഹത്തിനുള്ളത്‌. ബാബ പല കാര്യങ്ങളും പഠിക്കാനുണ്ട്‌. എന്നാല്‍ ജനാധിപത്യത്തില്‍ ഒരു വ്യക്‌തിക്ക്‌ പ്രതിഷേധിക്കാനുള്ള അവസരമുള്ളതിനാല്‍ രാംദേവിന്‌ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഹസാരെ വിവരിച്ചു. ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കു അനുവദിച്ച അഭിമുഖത്തിലാണ്‌ ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക