Image

നഴ്‌സസ്‌ ദിനാഘോഷം ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2011
നഴ്‌സസ്‌ ദിനാഘോഷം ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഈവര്‍ഷത്തെ ഈവര്‍ഷത്തെ നഴ്‌സസ്‌ ദിനാഘോഷം ക്യൂന്‍സ്‌ വില്ലേജിലെ കേരളാ സെന്ററില്‍ വെച്ച്‌ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ടോണി അവേലാ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ കമ്യൂണിറ്റി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ അറിവിലേക്ക്‌ കൊണ്ടുവരികയാണെങ്കില്‍ തന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തതോടൊപ്പം, ഇന്ത്യന്‍ നഴ്‌സസ്‌ ചെയ്യുന്ന സേവനത്തെ പ്രശംസിക്കുകയും, അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പടെയുള്ള നഴ്‌സസ്‌ സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു.

മുഖ്യാതിഥിയായി നോര്‍ത്ത്‌ സെന്‍ട്രല്‍ ബ്രോങ്ക്‌സ്‌ ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഓഫ്‌ നഴ്‌സിംഗ്‌ എലിബത്ത്‌ കെന്നഡി ഗാഡ്‌സ്‌ `ഹിസ്റ്ററി ഓഫ്‌ നഴ്‌സസ്‌ ഇന്‍ ഇന്ത്യ' എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിച്ചു. ഈവര്‍ഷത്തെ നഴ്‌സസ്‌ ഡേ തീം ആയ `ട്രസ്റ്റഡ്‌ ടു കെയര്‍' എന്ന വിഷയത്തെ ആസ്‌പദമാക്കി നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക പ്രസിഡന്റ്‌ ഡോ. സോളിമോള്‍ കുരുവിള പ്രഭാഷണം നടത്തി. മെഡിക്കല്‍ ഡയറക്‌ടര്‍ ഓഫ്‌ പില്‍ഗ്രിം പിസിക്യാട്രിക്‌ സെന്റര്‍ ഡോ. അലക്‌സാണ്ടര്‍ എടയാടി, അസോസിയേറ്റ്‌ ഡയറക്‌ടര്‍ നഴ്‌സിംഗ്‌ ഓഫ്‌ നോര്‍ത്ത്‌ സെന്‍ട്രല്‍ ബ്രോങ്ക്‌സ്‌ ഹോസ്‌പിറ്റല്‍ മിസ്‌ ഹില്‍ഡാ ഗൂഡന്‍ റിച്ചാര്‍ഡ്‌, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍, ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബോബന്‍ തോട്ടം, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, പ്രൊഫസര്‍ ആന്‍ഡ്‌ ഡയറക്‌ടര്‍ ഓഫ്‌ സ്‌കൂള്‍ നഴ്‌സിംഗ്‌, നയാക്‌ കോളജ്‌ ഡോ. എലിസബത്ത്‌ സൈമണ്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

നഴ്‌സസ്‌ ഡേയോട്‌ അനുബന്ധിച്ച്‌ തയാറാക്കിയ സുവനീര്‍ സെക്രട്ടറി സൂസി ദാനിയേല്‍ കുന്നുപറമ്പില്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.പി. ആന്‍ഡ്രൂസിന്‌ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. `ബ്രിഡ്‌ജിംഗ്‌ ദി നഴ്‌സിംഗ്‌ ജെനറേഷന്‍ ഗ്യാപ്പ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷണല്‍ സെമിനാറിന്‌ ബീനാ ബെന്നിയും, സുജാ പീറ്ററും നേതൃത്വം നല്‍കി. `നഴ്‌സസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌' ഏലിയാമ്മ മാത്യുവിനും, നഴ്‌സസ്‌ സ്റ്റുഡന്റ്‌ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌ ട്രേസി ജോസഫിനും, എസ്സേ കോമ്പറ്റീഷന്‍ അവാര്‍ഡ്‌ സുനി മുണ്ടച്ചേരിയും കരസ്ഥമാക്കി. സൗമ്യ കുറുപ്പ്‌, ജെസി സ്‌കറിയ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. വൈസ്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ ഏബ്രഹാം നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ്‌ ശോശാമ്മ ആന്‍ഡ്രൂസ്‌ അറിയിച്ചതാണിത്‌.
നഴ്‌സസ്‌ ദിനാഘോഷം ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക