Image

രാഹുല്‍ഗാന്ധിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ചെയ്‌തു

Published on 12 June, 2011
രാഹുല്‍ഗാന്ധിയുടെ വെബ്‌സൈറ്റ്‌ ഹാക്ക്‌ചെയ്‌തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ യുവ നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ഗാന്ധിയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു. ഉത്തര്‍പ്രദേശിലെ റായ്‌ബറേലി, അമേഠി മണ്ഡലങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ സൈറ്റുകളാണ്‌ ഹാക്കര്‍മാര്‍ കൈയടക്കിയത്‌. വെബ്‌സൈറ്റുകള്‍ക്കു പുറമെ രാഹുല്‍ ഗാന്ധിയുടെ തുഗ്ലക്‌ ലെയ്‌നിലെ വീട്ടില്‍തന്നെ നിരവധി രേഖകള്‍ സൂക്ഷിച്ച രണ്ട്‌ സെര്‍വറുകളിലെ വിവരങ്ങളും നുഴഞ്ഞുകയറ്റക്കാര്‍ ചോര്‍ത്തിയെടുത്തതായി സംശയിക്കുന്നു. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ്‌ ഇതില്‍ സൂക്ഷിച്ചിരുന്നത്‌. രാഹുലിന്റെ ഇ-മെയില്‍ പാസ്‌വേഡുകളും ചോര്‍ത്തിയെടുത്തു. പൊലീസിനു നല്‍കിയിട്ടുണ്ട്‌. സൈബര്‍ ആക്‌ട്‌ പ്രകാരം കേസെടുത്ത ഡല്‍ഹി പൊലീസിലെ പ്രത്യേക സെല്‍ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക