Image

ട്രെയിനില്‍ മോഷണം: യുവതിയുടെ നിലയില്‍ പുരോഗതി

Published on 12 June, 2011
ട്രെയിനില്‍ മോഷണം: യുവതിയുടെ നിലയില്‍ പുരോഗതി
കാസര്‍കോട്‌: ട്രെയിനില്‍ വെച്ച്‌ ബാഗ്‌ മോഷ്‌ടിക്കുന്നത്‌ കണ്ട്‌ ചെറുത്ത യുവതിയെ തള്ളിയിട്ടു മോഷ്‌ടാവ്‌ രക്ഷപെട്ടു. സംഭവത്തില്‍ തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ യുവതിയുടെ നില മെച്ചപ്പെട്ടു. ഇന്നലെയാണ്‌ സംഭവം. റയില്‍വേ ഉദ്യോഗസ്‌ഥയായ ഇടുക്കി രാജക്കാട്‌ മുല്ലക്കാനത്തെ വൈരമണിയില്‍ ഭാസ്‌കരന്റെ മകള്‍ അഹമ്മദാബാദില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വി.വി. മിനി (26)ക്കാണു പരുക്കേറ്റത്‌. റയില്‍വേ ഉദ്യോഗസ്‌ഥയായ യുവതിക്കു ട്രെയിനില്‍ മോഷണം ചെറുക്കുന്നതിനിടെ വീണു പരുക്ക്‌. യുവതിയെ തീവണ്ടിയില്‍ നിന്നു പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിട്ടു പരുക്കേല്‍പ്പിച്ച ശേഷം മോഷ്‌ടാവ്‌ ബാഗുമായി രക്ഷപ്പെട്ടു.ഇടുക്കി രാജക്കാട്‌ മുല്ലക്കാനത്തെ വൈരമണിയില്‍ ഭാസ്‌കരന്റെ മകള്‍ അഹമ്മദാബാദില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന വി.വി. മിനി (26)ക്കാണു പരുക്കേറ്റത്‌.

ട്രെയിനില്‍ വെച്ച്‌ ബാഗുമെടുത്ത്‌ മോഷ്‌ടാവ്‌ ഓടുകയായിരുന്നു.ബഹളം കേട്ടുണര്‍ന്ന മിനി മോഷ്‌ടാവിന്റെ പിന്നാലെ ചെന്നു. വാതിക്കല്‍ നിന്ന മോഷ്‌ടാവിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ മിനി കടന്നുപിടിച്ചു. ഈ സമയത്ത്‌ മോഷ്‌ടാവ്‌ മിനിയെ തള്ളിക്കൊണ്ടു ബാഗുമായി പുറത്തേക്കു ചാടുകയായിരുന്നു. പുറത്തേക്കു തെറിച്ചു തലയടിച്ചു വീണ മിനിക്കു ബോധം നഷ്‌ടപ്പെട്ടു. എടിഎം കാര്‍ഡും പണവും മൊബൈലും വസ്‌ത്രങ്ങളും അടങ്ങിയ ബാഗുമായി മോഷ്‌ടാവ്‌ രക്ഷപ്പെട്ടു. സംഭവം കേട്ടറിഞ്ഞെത്തിയ റയില്‍വേ പൊലീസ്‌ മിനിയെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിനിക്കു തലയ്‌ക്കും കൈകള്‍ക്കും പരുക്കേറ്റിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക